ധർമ്മ ഏവ ഹതോ ഹന്തി , ധർമ്മോ രക്ഷതി രക്ഷിതഃ ।
തസ്മാദ് ധർമ്മോ ന ഹന്തവ്യോ , മാ നോ ധർമ്മോ ഹതോ അവധീത്॥
ഗുരുജനങ്ങളേ നമസ്തേ, പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെയും മനുഷ്യജീവിതത്തെയും സമഗ്രമായി കാണുന്ന ഒരേയൊരു ജീവിതരീതിയാണ് സനാതന ധർമ്മം. സത്യം, അഹിംസ, ദയ, ക്ഷമ, ആത്മനിയന്ത്രണം, പൗരബോധം തുടങ്ങിയ മാനവിക മൂല്യങ്ങൾക്ക് സനാതന ധർമ്മം ഏറെ പ്രാധാന്യം നൽകുന്നു. മാതാപിതാക്കളോടും സമൂഹത്തോടുമുള്ള കടമകൾ വ്യക്തമാക്കിത്തരുന്ന ഈ ആശയങ്ങൾ സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
ധാർമ്മികബോധവും കുടുംബമൂല്യങ്ങളും ക്ഷയിക്കുന്ന ഇക്കാലഘട്ടത്തിൽ, വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും അച്ചടക്കക്കുറവ്, ഉത്തരവാദിത്വബോധത്തിന്റെ നഷ്ടം, അനീതിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്ന പ്രവണതകൾ വളരാനുള്ള സാധ്യതയും വർധിക്കുന്നു. അതുകൊണ്ടുതന്നെ ധാർമ്മിക മൂല്യങ്ങളെ കുടുംബത്തിലൂടെ വരുംതലമുറയ്ക്ക് പകർന്നു നൽകുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഈ ലക്ഷ്യം മുൻനിർത്തി ഹിന്ദു സൻസ്ഥാൻ സംഘടിപ്പിക്കുന്ന ഏകദിന ആത്മീയ, സാംസ്കാരിക സംഗമമാണ് ഹിന്ദു ഗൃഹ സത്സംഗ്.
ആത്മീയത, കുടുംബമൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തം, നിയമബോധം എന്നിവ സമന്വയിപ്പിക്കുന്ന ഒരു സമഗ്ര കുടുംബപരിപാടിയാണ്. പദ്ധതിയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകൾ കുടുംബത്തിലെ മുതിർന്നവരോടുള്ള ആദരവും കൃതജ്ഞതയും വളർത്തുകയും, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും പരസ്പര ബഹുമാനവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാര്യക്രമങ്ങൾ ചുവടെ വായിക്കാവുന്നതാണ്.
1. ദീപപ്രജ്വലനം
2. ഗണപതി ഹവനം
3. കലശ സ്ഥാപനം
4. ഗണേശ അഷ്ടോത്തരം
5. ഗോപൂജ
6. വാസ്തുബലി
7. ലളിത സഹസ്രനാമം
8. സൗന്ദര്യലഹരി
9. ശിവ സഹസ്രനാമം
10. ശ്രീ അന്നപൂർണ്ണ സ്തോത്രം
11. വിഷ്ണു സഹസ്രനാമം
12. മായാപഞ്ചകം
13. ലക്ഷ്മി സഹസ്രനാമം
14. യതിപഞ്ചകം
15. കാളി സഹസ്രനാമം
16. നവഗ്രഹ സ്തോത്രം
17. തോടകാഷ്ടകം
18. കനകധാരാ സ്തോത്രം
19. ശ്രീ സുബ്രഹ്മണ്യ ഭുജംഗം
20. ശിവതാണ്ഡവ സ്തോത്രം
21. നിർവാണ ഷട്കം
22. അച്യുതാഷ്ടകം
23. ആയുർസൂക്തം
24. മാതൃപൂജ
25. പിതൃപൂജ
26. ആചാര്യ വന്ദനം
27. കന്യാപൂജ
28. ഹനുമാൻ ചാലിസ
29. നവഗ്രഹ സ്തോത്രം
30. നാഗസ്തുതി
31. ശ്രീരാമ പട്ടാഭിഷേകം
32. സന്ധ്യാവന്ദനം
33. മംഗളആരതി
തത് ശ്രേഷ്ഠപദ്ധതി നടത്തുവാൻ താല്പര്യമുള്ള കുടുംബങ്ങൾക്ക് ചുവടെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അങ്ങേക്കും കുടുംബാംഗങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അഹം ബ്രഹ്മാസ്മി !!! അഹം ബ്രഹ്മാസ്മി !!! അഹം ബ്രഹ്മാസ്മി !!!
✆ 830 1008 830